തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: തെരുവുനായയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്. ബെംഗളൂരു സ്വദേശി ഡോ. സാഗർ ബല്ലാലിനെതിരെ അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ആയുഷ് ഭട്ടാചാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ലക്കസാന്ദ്രയിലെ ബൃന്ദാവൻ അപ്പാർട്ട്മെന്റിലെ താമസക്കാരനാണ് സാഗർ. അപ്പാർട്ട്മെന്റിന്റെ ടെറസിൽ കളിക്കാൻ വന്നിരുന്ന സ്കൂബി എന്ന തെരുവ് നായയെ മറ്റ് താമസക്കാർ പരിപാലിക്കുന്നതിനെ പലപ്പോഴായി സാഗർ വഴക്ക് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സാഗർ നായയെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞിരുന്നു. തുടർന്ന് നട്ടെല്ലിന് പരുക്കേറ്റ നായയെ താമസക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയുമായിരുന്നു. സുഖം പ്രാപിച്ച നായയെ ഏപ്രിൽ 20ന് വീണ്ടും മറ്റു താമസക്കാർ അപാർട്ട്മെന്റിലേക്ക് കൊണ്ടുവന്നു. ഇതോടെ രോഷാകുലനായ സാഗർ നായയെ മൂന്നാം നിലയിൽ നിന്ന് വീണ്ടും താഴേക്ക് എറിയുകയായിരുന്നു. നായയെ താമസക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2024 ഏപ്രിലിൽ മറ്റൊരു തെരുവുനായയെ കൊന്ന കേസിൽ സാഗർ പ്രതിയായിരുന്നു.

TAGS: BENGALURU | BOOKED
SUMMARY: Bengaluru doctor booked on killing Street dog

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *