സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

ബെംഗളൂരു: കർണാടകയിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എം. എം. ഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മൈസൂരു യെൽവാളിനടുത്തുള്ള ഹുയിലാലു ഗ്രാമത്തിലാണ് രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സി‌എ) ഭൂമി കൈമാറും. സ്റ്റേഡിയത്തിനായി ഹുയിലാലുവിൽ ഏകദേശം 26 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കും വേണ്ടി കെഎസ്‌സിഎ പ്രത്യേക ക്യാമ്പുകൾ ആരംഭിക്കും.

TAGS: KARNATAKA| CRICKET
SUMMARY: State to get second international Cricet stadium

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *