ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ബെംഗളൂരു : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംസ്ഥാനം മുഴുവൻ ജാഗ്രത പുലർത്താൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടണ്ട്. സംസ്ഥാനത്ത് തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് എല്ലാ സഹകരണവും സംസ്ഥാനം നൽകുമെന്നും പരമേശ്വര പറഞ്ഞു.
<BR>
TAGS : PAHALGAM TERROR ATTACK | PARAMESWARA
SUMMARY : Terror attack: High alert in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *