മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റിക്കി റായിയുടെ സുരക്ഷാ വിഭാഗത്തിലെ ഗൺമാൻ വിറ്റൽ മോനപ്പ (45) ആണ് അറസ്റ്റിലായത്. ഏപ്രിൽ 19നാണ് റിക്കിക്ക് നേരെ വെടിവെപ്പ് ഉണ്ടായത്.

രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നിൽവെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. റിക്കി ബെംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായത്.

TAGS: KARNATAKA | ARREST
SUMMARY: One arrested im muthappa rai don shootout case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *