ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലില്‍ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പോലീസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ഫെച്ചബുരി പ്രവിശ്യയിലെ ചാ-ആം ജില്ലയിലുള്ള ബേബി ഗ്രാൻഡെ ഹുവാ ഹിൻ ഹോട്ടലിന് സമീപം തായ്‌ലൻഡ് ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു. വിമാനം രണ്ടായി തകർന്ന് കടലില്‍ വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ബ്ലാക്ക് ബോക്സില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

TAGS : PLANE CRASH
SUMMARY : Small plane crashes into sea; six dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *