ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: വാടാനപ്പള്ളിയില്‍ വയോധിക ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദ വിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 82 വയസ്സുള്ള പ്രഭാകരനും, 72 വയസ്സുള്ള ഭാര്യ കുഞ്ഞിപെണ്ണിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചു വരുന്നത്. ഇവരെ പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് പരിചരിച്ചു വന്നിരുന്നത്. പരിചരണത്തിനായി പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിഞ്ഞത്.

പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തില്‍ ദുരൂഹതയില്ല എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Couple found dead at home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *