ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ബെംഗളൂരു: ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപെടുത്തുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. യോഗ്യതാധിഷ്ഠിത പഠനവും ആഴത്തിലുള്ള ക്ലിനിക്കൽ എക്സ്പോഷറും പ്രാപ്തമാക്കുന്നതിനായി കോഴ്‌സിന്റെ ദൈർഘ്യം അഞ്ച് വർഷമായി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ കർണാടക ഫിസിയോകോൺ-25ന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് നിലവാരവും പ്രൊഫഷണൽ നിലവാരവും വർധിപ്പിക്കുന്നതിനാണിത്. പ്രസവം മുതൽ വയോജന പരിചരണം വരെയുള്ള ആരോഗ്യ പരിപാലനത്തിൽ ഫിസിയോതെറാപ്പിസ്റ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫിസിയോതെറാപ്പിസ്റ്റുകൾ ന്യൂറോ, ഓർത്തോപീഡിക് പുനരധിവാസം, കാർഡിയോപൾമോണറി കെയർ, പീഡിയാട്രിക്സ്, വൈകല്യ പിന്തുണ, സ്പോർട്സ് മെഡിസിൻ, ഫിറ്റ്നസ്, കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണം എന്നിവയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

ഇക്കാരണത്താൽ തന്നെ കൂടുതൽ സർക്കാർ കോളേജുകളിൽ ഫിസിയോതെറാപ്പി കോഴ്‌സുകൾ ആരംഭിക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇതിന് പുറമെ ഫിസിയോതെറാപ്പി വിദ്യാഭ്യാസത്തിൽ ഒരു രാഷ്ട്രം, ഒരു പാഠ്യപദ്ധതി സംരംഭം അവതരിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ചെയർപേഴ്‌സൺ യജ്ഞ ശുക്ല പറഞ്ഞു.

 

TAGS: KARNATAKA | PHYSIOTHERAPY
SUMMARY: NEET mandatory for Physiotherapy courses, Karnataka Minister Dr. Sharan Prakash Patil

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *