പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ കശ്മീരിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് മനസ്സിലാക്കുന്നത്. സർക്കാർ ഒരിക്കലും യുദ്ധത്തിന് അനുകൂലമല്ല. കശ്മീര്‍ മേഖലയിലെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചയയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുള്ള പാകിസ്ഥാനികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും സിദ്ധരാമയ്യ പറഞ്ഞു.

 

TAGS: KARNATAKA | SIDDARAMIAH
SUMMARY: Won’t support on war against pakistan, says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *