പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്ക് പുറത്താക്കിയത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റായ കച്ചേരിവാല കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് മുസ്ലിം നേതാക്കൾക്കൊപ്പം ചേർന്ന് അടുത്തിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ച് നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഇതേതുടർന്ന് ബിജെപി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് റൗഫുദ്ദീൻ മറുപടി നൽകിയിരുന്നില്ല. തുടന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന് ബിജെപി സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീൽ വ്യക്തമാക്കി.

TAGS: KARNATAKA | BJP
SUMMARY: BJP leader Raufuddin Kacheriwala expelled from party for six years for protesting against Waqf Act

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *