പഹല്‍ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി

പഹല്‍ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെ അടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തെരച്ചിൽ നടന്നു വരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പട്ടികയില്‍ ഉള്‍പ്പെടുന്ന ചിലരുടെ വീടുകള്‍ ഇതിനോടകം തകര്‍ത്തു. അനന്ത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെ ശ്രീനഗറില്‍ വ്യാപക തെരച്ചില്‍ നടന്നു വരികയാണ്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആദില്‍ റഹ്‌മാന്‍ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സാന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിര്‍ (20), ആമിര്‍ നാസിര്‍ വാണി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീര്‍ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിര്‍ അഹമ്മദ് ദാര്‍, അദ്‌നാന്‍ സാഫി ദാര്‍ അഹമ്മദ് വാണി (39), ഹരൂണ്‍ റാഷിദ് ഖാനായി (32), സാക്കിര്‍ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.
<BR>
TAGS :PAHALGAM TERROR ATTACK,
SUMMARY : Pahalgam terror attack; IB releases list of 14 terrorists

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *