വാരണാസി – ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി; വിദേശ പൗരൻ പിടിയിൽ

വാരണാസി – ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി; വിദേശ പൗരൻ പിടിയിൽ

ബെംഗളൂരു: വാരണാസിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ വംശജനായ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നും യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ ഇയാളെ തടഞ്ഞുവെക്കുകയും വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു.

ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനയ്ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. എന്നാൽ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് വാരണാസി വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു. സുരക്ഷാ ഏജൻസികളിൽ നിന്ന് അനുമതി ലഭിച്ച ശേഷം, ഞായറാഴ്ച രാവിലെ വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പിന്നീട് പോലീസ് എത്തി കനേഡിയൻ പൗരനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചതായും, അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.

TAGS: BENGALURU| BOMB THREAT
SUMMARY: Bomb threat to Bengaluru bound flight, one arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *