തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് എം. കെ. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവെച്ചത്. സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ. പൊന്മുടിയുടെ രാജി.

ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതാണ് കെ. പൊൻമുടിയ്ക്ക് തിരിച്ചടിയായത്. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജി രാജി നൽകിയത്. നേരത്തെ അഴിമതിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിലായിരുന്നു. ഇരുവരുടെയും രാജിക്ക് പിന്നാലെ മനോ തങ്കരാജും, രാജാകണ്ണപ്പനുമാണ് മന്ത്രിസഭയിലെത്തുക. നാളെ വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.

TAGS: NATIONAL | RESIGN
SUMMARY: Two ministers resign in Tamilnadu cabinet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *