ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ
ഉഗാണ്ടൻ ഓട്ടക്കാരനായ ജോഷ്വ ചെപ്‌തെഗെ ടിസിഎസ് വേൾഡ് 10 കെ ഓട്ടത്തിൽ ഫിനിഷിംഗ് ലൈൻ മറികടക്കുന്നു

ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരു : ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ. നഗരത്തിലെ കാമരാജ് റോഡിലെ ആർമി സ്കൂൾ പരിസരത്തുനിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച റണ്ണിൽ വിവിധ വിഭാഗങ്ങളായി 35,000 പേരാണ് ഇത്തവണ പങ്കെടുത്തത്. ഭിന്നശേഷി വിഭാഗത്തിൽ വീൽചെയറിലും വാക്കറിലുമായി മത്സരിക്കാൻ എത്തിയവരും, 5 കിലോ മീറ്റർ മജ റണ്ണിലെ സ്കൂൾ വിദ്യാർഥികളും, ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യവും, സീനിയർ സിറ്റിസൻ റൈസിൽ പങ്കെടുത്ത ആളുകളുടെ നിശ്ചയദാർഢ്യവും അക്ഷരാർത്ഥത്തിൽ നഗരത്തെ ആവേശത്തിലാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര തുടങ്ങിയവർ മാരത്തൺ മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

10 കെ മാരത്തൺ വനിതാവിഭാഗത്തിൽ ഉഗാണ്ടയുടെ സാറ ചെലങ്ങ (0:31:07), പുരുഷവിഭാഗത്തിൽ ജോഷ്വ ചെപ്‌തെഗെ എന്നിവർ (0:27:53) ജേതാക്കളായി. ടിസിഎസ് വേൾഡ് 10 കെ കിരീടം നേടുന്ന ആദ്യ ഉഗാണ്ട സ്വദേശികളാണ് ഇരുവരും. ഇന്ത്യൻ എലൈറ്റ് പുരുഷ വിഭാഗത്തിൽ അഭിഷേക് പാലും (0.29: 12) വനിതാവിഭാഗത്തിൽ സഞ്ജീവനി ജാദവും (0:34:16) ജേതാക്കളായി.

<BR>
TAGS : TCS WORLD 10K MARATHON
SUMMARY : TCS World Marathon turns Bengaluru into a sea of ​​excitement;

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *