വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

വലിയ സംഘങ്ങളായി തിരിഞ്ഞ് ബോംബ് സ്‌ക്വാഡ് അടക്കം സെക്രെട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.

TAGS : BOMB THREAT
SUMMARY : Bomb threat again; Threatening message sent to Chief Minister’s office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *