30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്

30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്

ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Traveler falls 30 feet; 17 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *