പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ചു; 21കാരൻ മരിച്ചു

പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ചു; 21കാരൻ മരിച്ചു

ബെംഗളൂരു: പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ച് 21കാരൻ മരിച്ചു. കോലാർ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളിയിലാണ് സംഭവം. കാർത്തിക് ആണ് മരിച്ചത്. സുഹൃത്ത് വെങ്കടറെഡ്ഡിയുമായി വെച്ച പന്തയത്തിന്റെ പേരിൽ കാർത്തിക് ഒറ്റയടിക്ക് അഞ്ച് കുപ്പി മദ്യം കുടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 10,000 രൂപയ്ക്കാണ് ഇരുവരും പന്തയം വെച്ചത്.

കുറഞ്ഞ സമയത്തിനുള്ളിൽ കാർത്തിക് അഞ്ച് കുപ്പി മദ്യം മുഴുവനായി കഴിക്കുകയാണെങ്കിൽ 10,000 രൂപ നൽകുമെന്ന് വെങ്കടറെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അമിത അളവിൽ മദ്യം കഴിച്ചതോടെ കാർത്തിക് അബോധാവസ്ഥയിലായി. തുടർന്ന് കാർത്തിക്കിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെങ്കടറെഡ്ഡിക്കെതിരെ മുൽബാഗൽ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: 21-year-old youth dies after consuming excessive alcohol over Rs 10,000 wager

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *