ഷൈന്‍ ടോം ചാക്കോ ഡി അഡിക്ഷന്‍ സെന്ററിലേക്ക്; ചികിത്സയ്ക്ക് എക്സൈസിന്റെ മേല്‍നോട്ടം

ഷൈന്‍ ടോം ചാക്കോ ഡി അഡിക്ഷന്‍ സെന്ററിലേക്ക്; ചികിത്സയ്ക്ക് എക്സൈസിന്റെ മേല്‍നോട്ടം

ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പിന്‍റെ തീരുമാനം.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോ എക്‌സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്‌സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികില്‍സ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ലഹരി ചികില്‍സയില്‍ എക്‌സൈസ് മേല്‍നോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികില്‍സ നടത്തിയതിന്റെ രേഖകള്‍ മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
<BR>
TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko to De-Addiction Center; Excise to supervise treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *