കോളേജ് വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വോളിബോൾ പരിശീലകൻ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വോളിബോൾ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ പിയു കോളേജിലെ വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വോളിബോൾ പരിശീലകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ ബെൽത്തങ്ങാടി താലൂക്കിലെ കാർക്കള സ്വദേശി സയ്യിദ് ആണ് പിടിയിലായത്. ഉജിരെയിലെ പിയുസി കോളേജിൽ വോളിബോൾ പരിശീലകനായിരുന്നു ഇയാൾ. കുടക് സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കോളേജിലെ മറ്റു വിദ്യാർഥിനികളും ലൈംഗികാതിക്രമത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തിൽ സയ്യിദിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

TAGS: KARNATAKA | ARREST
SUMMARY: Volleyball coach arrested, several intimate videos found on his phone

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *