നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നാടക-മ്യൂറൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. നാടകാഭിനയത്തെക്കുറിച്ചും മ്യൂറൽ ചിത്രകലയെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്ന ക്യാമ്പ് മേയ് ആറു മുതൽ ഒൻപതു വരെ തുബ്രഹള്ളി ബെമൽ ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സമാജത്തിന്റെ കാര്യാലയത്തിലാണ് നടക്കുന്നത്.

കുന്ദലഹള്ളി സമാജത്തിലെ മ്യൂറൽ ചിത്രകലാധ്യാപകനായ കെ. രാമചന്ദ്രൻ തായന്നൂർ ആണ് ക്യാമ്പിന് നേതൃത്വംനൽകുന്നത്. നാടകാഭിനയം പഠിക്കാൻ താത്പര്യമുള്ളവർക്കുള്ള ക്യാമ്പ് മേയ് 11-ന് നടക്കും. നാടകസംവിധായകൻ അനിൽ തിരുമംഗലമാണ് നേതൃത്വം നൽകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845751628.
<BR>
TAGS : DRAMA | DRAWING CAMP | KUNDALAHALLI KERALA SAMAJAM
SUMMARY : Drama-Mural Painting Camp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *