കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒട്ടാവ: കാനഡയില്‍ നാലു ദിവസം മുമ്ബ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വൻഷികയാണ് മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടര വർഷം മുമ്പാണ് വൻഷിക ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്.

വിദ്യാർഥിനിയുടെ മരണത്തില്‍ കാനഡയിലെ ഇന്ത്യൻ ഹൈകമീഷൻ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങള്‍ നല്‍കുമെന്നും അവർ ഉറപ്പു നല്‍കി. ഏപ്രില്‍ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ നാലുദിവസത്തിനു ശേഷം ബീച്ചില്‍ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Indian student missing from Canada four days ago found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *