ബിബിഎംപി ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു

ബിബിഎംപി ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു

ബെംഗളൂരു: ബിബിഎംപിയുടെ പുതിയ ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു. നിലവിൽ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന റാവുവിന് അധിക ചുമതലയായാണ് പുതിയ സ്ഥാനം നൽകിയിരിക്കുന്നത്. നിലവിലെ ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണിത്.

നഗരവികസന വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് തുഷാർ ഗിരിനാഥ് നിയമിതനായത്. ഇതിനു പുറമെ ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകളും അദ്ദേഹം ഒരേസമയം വഹിക്കും. നിലവിലെ അഡ്മിനിസ്ട്രേറ്റർ എസ്. ആർ. ഉമാശങ്കർ ഏപ്രിൽ 30ന് വിരമിക്കുന്നതിനെ തുടർന്നാണിത്.

നിലവിൽ ബെംഗളൂരുവിന് അഞ്ച് വർഷത്തിലേറെയായി തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ബോഡിയോ മേയറോ ഇല്ല. ബിബിഎംപിയുടെ അവസാന തിരഞ്ഞെടുപ്പ് 2015 ഓഗസ്റ്റിലാണ് നടന്നത്. കൗൺസിലിന്റെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചു. 2020 ൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ്, കോവിഡ്, വാർഡ് നിർണയത്തിലെ കാലതാമസം, വാർഡുകളുടെ സംവരണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവെക്കുകയായിരുന്നു.

TAGS: BENGALURU | BBMP
SUMMARY: Maheswar rao Ias appointed as new bbmp cheif commissioner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *