കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ

കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. കെ എം എബ്രഹാം സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സർക്കാരിന്‍റെ മുൻ‌കൂർ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീം കോടതി കെ എം എബ്രഹാമിനോട് ചോദിച്ചു. എന്നാല്‍ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ എം എബ്രഹാം മറുപടി നല്‍കിയത്. സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തടസഹര്‍ജി സമര്‍പ്പിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നായിരുന്നു ആവശ്യം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും എബ്രഹാം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഴിമതി നിരോധനനിയമ പ്രകാരം പൊതുസേവകന്റെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണ്. മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകള്‍ വായ്പയെടുത്തു വാങ്ങിയതും കൊല്ലത്തെ സ്ഥലം കുടുംബസ്വത്തായി കിട്ടിയതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
<BR>
TAGS : KM ABRAHAM | DISPROPORTIONATE ASSETS CASE
SUMMARY : Relief for KM Abraham: Supreme Court stays CBI investigation in

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *