ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു. ദാവൻഗെരെ ഹരിഹർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബെള്ളാരി സ്വദേശിനി ശ്രാവണിയാണ് (23) മരിച്ചത്. മൈസൂരുവിൽ എംബിഎ കോഴ്‌സ് ചെയ്യുന്ന ശ്രാവണി ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായാണ് ദാവൻഗെരെയിൽ എത്തിയത്.

തുടർന്ന് ചൊവ്വാഴ്ച രാത്രി മൈസൂരുവിലേക്ക് മടങ്ങാൻ ട്രെയിൻ കയറുന്നതിന് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് ശ്രാവണി ശ്രദ്ധിച്ചിരുന്നില്ല. തലയ്ക്കു ഗുരുതര പരുക്കേറ്റ ശ്രാവണി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ ദാവൻഗെരെ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | DEATH
SUMMARY: Woman talking on phone while crossing railway track knocked down by train, dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *