1000 രൂപ കുടിശ്ശിക; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

1000 രൂപ കുടിശ്ശിക; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്(PALAKKAD): വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടികള്‍ ശക്തമാക്കി കെഎസ്ബി. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇത്തവണ പാലക്കാട് വടക്കഞ്ചേരി ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ആണ് കെഎസ്ഇബി ജീവനക്കാര്‍ വിച്ഛേദിച്ചത്. 1000 രൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്.  സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്.

ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്. ഡിഇഒ ഓഫീസിലെ വൈദ്യുതി ഇന്ന് പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. 24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക.
<br>
TAGS:  KERALA, LATEST NEWS, WATER AUTHORITY, KSEB

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *