മടിക്കേരിയില്‍ ബൈക്കും ബസും കൂടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

മടിക്കേരിയില്‍ ബൈക്കും ബസും കൂടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

ബെംഗളൂരു: മടിക്കേരിയില്‍ കർണാടക ആർടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസറഗോഡ് സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേശ്വരം വോർക്കാടി പാത്തൂർ ബദിമലെയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫ് (25) ആണ് മരിച്ചത്. മടിക്കേരിയിൽ ഇലക്ട്രോണിക്സ് വ്യാപാരിയായിരുന്നു അഷ്റഫ്.

മൈസൂരു-പുത്തൂരു അന്തർ സംസ്ഥാന പാതയിലെ കാവുവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ നാട്ടില്‍ നിന്നും ബസിൽ പുത്തൂരിലേക്ക് പോയ അഷ്റഫ്, അവിടെ വർക്ക്ഷോപ്പിൽ ഏൽപ്പിച്ചിരുന്ന ബുള്ളറ്റിൽ മടിക്കേരിയിലേക്ക് മടങ്ങുകയായിരുന്നു. കാവുവിൽ എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം പാത്തൂർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

പരേതയായ നബീസയാണ് മാതാവ്. ഷംസുദ്ദീൻ, ഖദീജത്ത് കുബ്ര, ഷംസീറ എന്നിവരാണ് സഹോദരങ്ങൾ.
<BR>
TAGS : ACCIDENT | MADIKKERI
SUMMARY : A young businessman from Kasaragod died after a bike and bus collided in Madikeri.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *