വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ. മെട്രോയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. ഇതിനായി രണ്ട് സ്വകാര്യ കമ്പനികളുമായി കരാറുകളിൽ ബിഎംആർസിഎൽ ഒപ്പുവെച്ചു. മുദ്ര വെൻചേഴ്സ്, ലോകേഷ് ഔട്ട്‍ഡോ‍ർ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടത്. കരാറുകൾ മുഖേന പ്രതിവർഷം 25 കോടി രൂപയുടെ വരുമാനമാണ് ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്.

ഏഴു വർഷത്തേക്കാണ് ധാരണ. മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് പരസ്യം പതിക്കുക. ട്രെയിനിന് അകവും പുറവും പരസ്യങ്ങൾ പ്രദർശിപ്പിക്കും. പർപ്പിൾ ലൈനിൽ സ‍ർവീസ് നടത്തുന്ന ട്രെയിനുകളിൽ മുദ്രാ വെൻചേഴ്സും ഗ്രീൻ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ലോകേഷ് ഔട്ട്‍ഡോറും പരസ്യം ചെയ്യും. മുദ്രാ വെൻചേഴ്സുമായി 1.26 കോടി രൂപയ്ക്കും ലോകേഷ് ഔട്ട്‍ഡോറുമായി 81.49 ലക്ഷം രൂപയ്ക്കുമാണ് കര‍ാർ.

പ്രാരംഭഘട്ടത്തിൽ 10 ട്രെയിനുകളിലാകും പരസ്യം പതിക്കുക. ട്രെയിനുകളുടെ പുറം പരസ്യ ബാനർകൊണ്ട് ചുറ്റും. ഇത്തരത്തിൽ പരസ്യം പതിക്കുന്നത് കോച്ചുകൾക്ക് കേടുപാട് ഉണ്ടാക്കുമോ എന്ന ആശങ്ക ഉയ‍ർന്നിരുന്നെങ്കിലും രണ്ട് ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പരസ്യം പതിപ്പിച്ചതായും ആശങ്കകൾ ആവശ്യമില്ലെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL gives nod to companies for ads in metro trains

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *