ഫ്ലാറ്റിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്

ഫ്ലാറ്റിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ജെ.പി. നഗറിലെ ഫ്ലാറ്റിലാണ് സംഭവം. താമസക്കാര്‍ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.

പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പാമ്പിനെ കൊല്ലാതെ പിടികൂടിയ പാമ്പ് പിടുത്തക്കാരനെ വീഡിയോയ്ക്ക് താഴെ ചിലർ അഭിനന്ദിച്ചു. ബെംഗളൂരുവിലെ കൊടും ചൂടാണ് പാമ്പിനെ കാട്ടിൽ നിന്നും തണൽ തേടി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സമ്മർ ഹോളിഡേ ചിലവഴിക്കാനായി പാമ്പ് കാട് വിട്ടിറങ്ങിയതാണെന്ന കമന്റും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

വേനൽക്കാലമായതിനാൽ തണുപ്പുതേടി പാമ്പുകൾ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പാമ്പിനെ കണ്ടാൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെൽപ്പ്‌ലൈനിൽ (1533) വിളിക്കാം.
<br>
TAGS : SNAKE |  BENGALURU
SUMMARY : A cobra was caught in the bathroom of the flat.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *