അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കാസറഗോഡ്: കാസറഗോഡ് അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗര്‍ പോലീസ് പരിധിയിലെ പാടി ബെള്ളൂറടുക്ക സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
<br>
TAGS : ACCIDENT | KASARAGOD NEWS
SUMMARY : Eight-year-old dies tragically after falling on knife while mother was cutting jackfruit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *