തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് ഇനി മുതല്‍ ചാര്‍ജ് ഈടാക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് ഇനി മുതല്‍ ചാര്‍ജ് ഈടാക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്‍റെ നിരക്ക് വെള്ളിയാഴ്ച മുതല്‍ വർധിപ്പിക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് അവധി ദിനമായതിനാല്‍ അടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.

പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും. അതേസമയം, ഡോക്ടര്‍ മരുന്ന് കുറിച്ച്‌ നല്‍കിയതിന് ശേഷം ഒപി ടിക്കറ്റില്‍ സ്ഥലമില്ലെങ്കില്‍ വീണ്ടും പത്ത് രൂപ നല്‍കി പുതിയ ഒപി ടിക്കറ്റ് എടുക്കേണം. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം. ഒപി ടിക്കറ്റ് ചാര്‍ജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Charges introduced for OP tickets at Thiruvananthapuram Medical College

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *