മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന് പരുക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുഞ്ചക്കൊല്ലി നഗറിലെ ചടയൻ (നെടുമുടി,82) യ്ക്കാണ് പരുക്ക് പറ്റിയത്. ആദിവാസി നഗറിലെ ഏറ്റവും അവസാന ഭാഗത്താണ് ഇയാളുടെ വീട്. വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ ഇയാളെ നിലമ്പൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
<BR>
TAGS : ELEPHANT ATTACK | MALAPPURAM
SUMMARY : Wild elephant attack in Nilambur; Elderly man injured

Posted inKERALA LATEST NEWS
