കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ടോയോട്ട ഇന്നോവ എം‌യുവി കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയായിരുന്നു അപകടം.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ അർജുൻ (28), ശരവണ (31), സെന്തിൽ (29) എന്നിവരാണ് മരിച്ചത്. ഗോവയിൽ അവധി ആഘോഷിക്കാൻ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. അർജുൻ ചെന്നൈയിൽ തമിഴ്‌നാട് പോലീസിൽ ജോലി ചെയ്യുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ചിത്രദുർഗ സർക്കാർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സംഭവത്തിൽ ചിത്രദുർഗ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA| ACCIDENT
SUMMARY: Three from Tamil Nadu dead after MUV crashes into barricade

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *