ഐപിഎൽ; പ്ലേ ഓഫ് സ്വപ്നം ബാക്കിയാക്കി രാജസ്ഥാൻ മടങ്ങി

ഐപിഎൽ; പ്ലേ ഓഫ് സ്വപ്നം ബാക്കിയാക്കി രാജസ്ഥാൻ മടങ്ങി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്ത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് 100 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയാണ് രാജസ്ഥാൻ പുറത്തായത്. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 117 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കായി കരൺ ശർമയും ട്രന്റ് ബോൾട്ടും മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വൈഭവിനെ നഷ്ടമായപ്പോള്‍ തൊട്ടടുത്ത ഓവറിൽ ജൈസ്വാള്‍ ബോള്‍ട്ടിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് രാജസ്ഥാന് പ്രതീക്ഷകള്‍ നൽകി. എന്നാൽ തൊട്ടടുത്ത പന്തിൽ 13 റൺസ് നേടിയ ജൈസ്വാളിനെ ബോള്‍ട്ട് പുറത്താക്കി. ഇതോടെ രാജസ്ഥാന്‍ 18/2 എന്ന നിലയിലേക്ക് വീണു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 2 വിക്കറ്റ് നഷ്ടത്തിലാണ് 217 റൺസെടുത്തത്. റിയാൻ റിക്കിൾട്ടനും രോഹിത് ശർമയും അർധസെഞ്ചുറി നേടി. ഏഴാം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന മുംബൈ പ്ലേ ഓഫിനോട് അടുത്തിരിക്കുകയാണ്.

TAGS: SPORTS | IPL
SUMMARY: Rajasthan suffer heavy defeat in IPL, out before play off

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *