മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്. വിളക്കിൽ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

ദേശീയ വനിതാ കമീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിജി വ്യാസ്മഹിളാ കോൺഗ്രസ് മുൻ ദേശീയഅധ്യക്ഷയും രാജസ്ഥാനിലെ കോൺ​ഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.
<br>
TAGS : GIRIJA VYAS | CONGRESS | RAJASTHAN
SUMMARY : Former Union Minister and Congress leader Girija Vyas passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *