സ്വ​പ്ന​ ​സാക്ഷാത്കാരം; ​വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

സ്വ​പ്ന​ ​സാക്ഷാത്കാരം; ​വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിന്‌ ഇന്ന് അഭിമാന നിമിഷം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ,​ ചീഫ് സെക്രട്ടറി,​ ശശി തരൂർ എം.പി,​ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങുന്നത്. രാവിലെ 10.15 ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങും. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ എത്തുന്ന പ്രധാനമന്ത്രി 10.25 ന് അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് തിരിക്കും.

10.40 മുതല്‍ 20 മിനിറ്റ് സമയം പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. പിന്നാലെ 11:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് കൃത്യം ഒന്നരമണിക്കൂറില്‍ പൂര്‍ത്തിയാവും.

മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ , ഡോ. ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ വരവോടെ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചിട്ടുള്ളത്. കരയിലും കടലിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

വി​ഴി​ഞ്ഞം​ ​ക​മ്മി​ഷ​നിം​ഗ് ​ച​ട​ങ്ങി​ൽ​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പേ​രാ​ണ് ​പ​ങ്കെ​ടു​ക്കു​ക.​ ​ഇ​വ​ർ​ക്ക് ​പോ​ലീ​സ് ​സു​ര​ക്ഷാ​പാ​സ് ​ന​ൽ​കും.​ ​ക്രി​സ്ത്യ​ൻ​ ​സ​ഭാ​നേ​താ​ക്ക​ൾ,​ ​വി​വി​ധ​ ​സാ​മൂ​ഹ്യ,​സ​മു​ദാ​യ,​സാം​സ്കാ​രി​ക​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​പ​രി​പാ​ടി​യി​ലേ​ക്ക് ​ക്ഷ​ണ​മു​ണ്ട്.

2015​ലാ​ണ് ​അ​ദാ​നി​ ​ഗ്രൂ​പ്പു​മാ​യി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​നി​ർ​മ്മാ​ണ​ ​ക​രാ​ർ​ ​ഒ​പ്പു​വ​ച്ച് ​നി​ർ​മ്മാ​ണ​ത്തി​ന് ​ത​റ​ക്ക​ല്ലി​ട്ട​ത്.​ 2023​ൽ​ ​ആ​ദ്യ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​യി.​ 2024​ ​ജൂ​ലാ​യി​ൽ​ ​ട്ര​യ​ൽ​ ​റ​ൺ​ ​ആ​രം​ഭി​ച്ചു.​ ​ഡി​സം​ബ​ർ​ 3​ ​ന് ​ക​മ്മീ​ഷ​നിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​ 2028​ ​ഓ​ടെ​ ​തു​ട​ർ​ന്നു​ള്ള​ ​ഘ​ട്ട​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കും.​ 2034​ ​മു​ത​ൽ​ ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന് ​വ​രു​മാ​നം​ ​ല​ഭി​ച്ചു​തു​ട​ങ്ങും.
<BR>
TAGS : VIZHINJAM PORT
SUMMARY : Vizhinjam Port to be dedicated to the nation today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *