വിവാദ പ്രസ്താവന; ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്ക് വിലക്കി കെസിഎ

വിവാദ പ്രസ്താവന; ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്ക് വിലക്കി കെസിഎ

തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ഇടപ്പെട്ടതാണ് കെ.സി.എയുടെ നടപടിക്ക് കാരണം.

അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തല്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പില്‍ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിള്‍സ് എന്നിവർക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകള്‍ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികള്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം.

TAGS : SREESANTH
SUMMARY : Controversial statement; Sreesanth banned for three years by KCA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *