സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം

സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സക്ര ഹോസ്പിറ്റൽ റോഡ് – ദേവരബീസനഹള്ളി ജംഗ്ഷൻ റൂട്ടിൽ മെയ്‌ എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലൂടെ പോകുന്നവർ ബെല്ലന്ദൂർ കോടിയിലേക്ക് കടന്നുപോകണം. ബെല്ലന്ദൂർ മെയിൻ റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് തിരിഞ്ഞ് ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് പോകണം. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീസനഹള്ളി ജംഗ്ഷനിലേക്ക് പോകുന്നവർ ഗണേഷ് ടെമ്പിൾ ക്രോസിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് കടുബീസനഹള്ളി ജംഗ്ഷനിലെത്തി യു-ടേൺ എടുത്ത് ഔട്ടർ റിംഗ് റോഡിലെ സർവീസ് റോഡിൽ പ്രവേശിച്ച് സെസ്ന ബിസിനസ് പാർക്ക് വഴി ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് കടന്നുപോകണം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction from Sakra hospital road to Devarabisanahalli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *