കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നു. ഷോട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക സംശയം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നിലവില്‍ രോഗികളെ ഒഴിപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ ഫയര്‍ ഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റി. നിലവില്‍ രോഗികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. എങ്ങനെയാണ് പുക ഉയര്‍ന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. നിലവില്‍ നഗരത്തിലെ എല്ലാ ആംബുലന്‍സുകളും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.

രാത്രി 8മണിയിടെയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ക്യാഷ്വാലിറ്റിയില്‍ നിന്ന് പുക വലിച്ചു എടുക്കുന്നത് തുടരുകയാണ്. നിലവില്‍ 200ല്‍ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
<BR>
TAGS : KOZHIKODE MEDICAL COLLEGE
SUMMARY : Smoke near Kozhikode Medical College Emergency Department; Ambulance team is transferring patients to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *