കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

ബെംഗളൂരു: കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബൊമ്മനഹള്ളിയിലെ ഭാനു നഴ്സിംഗ് ഹോമിന് സമീപമുള്ള വെയർഹൗസിലാണ് അപകടമുണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ 15ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇർഫാൻ, പ്ലംബറായ വിജയ് കുമാർ, തിരിച്ചറിയാത്ത മറ്റൊരാളുമാണ് മരണപ്പെട്ടത്.

പൊള്ളലേറ്റവരെ വിക്ടോറിയ ആശുപത്രി, അശ്വത് ആശുപത്രി, സെന്റ് ജോൺസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കടകൾ, ഹോട്ടലുകൾ, ഒരു ഹെയർ സലൂൺ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റു. നദീം, വസീം എന്നിവരുടെ ഉടമസ്ഥതയിലാണ് ഗോഡൗൺ. സംഭവത്തിൽ ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: BENGALURU | CYLINDER BLAST
SUMMARY: Three dead, at least 15 injured in cylinder blast at godown in Bommanahalli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *