കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ കന്നഡക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കാട്ടി ഗായകൻ സോനു നിഗത്തിനെതിരെ പരാതി. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെയുടെ (കെആർവി) ബെംഗളൂരു സിറ്റി ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് ധർമ്മരാജ് ആണ് പരാതി നൽകിയത്. ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളേജിലെ പ്രകടനത്തിനിടെയാണ് സംഭവം. തനിക്ക് കന്നഡക്കാരെ ഇഷ്ടമാണെന്നും എന്നാൽ കന്നഡയിൽ പാടാൻ ഒരു ആൺകുട്ടി തന്നെ ഭീഷണിപ്പെടുത്തി എന്നും സോനു ജനക്കൂട്ടത്തോട് പറഞ്ഞിരുന്നു. പഹൽഗാം സംഭവത്തെക്കുറിച്ചും സോനു സംസാരിച്ചിരുന്നു.

തനിക്ക് കന്നഡ ഗാനങ്ങൾ പാടാൻ ഇഷ്ടമാണെന്നും കർണാടകയിലെ ജനങ്ങളെ ബഹുമാനിക്കുന്നുവെന്നും സോനു പറഞ്ഞു. താൻഎല്ലാ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ ജീവിതത്തിൽ ഞാൻ പാടിയ ഏറ്റവും മികച്ചത് കന്നഡ ഗാനങ്ങളാണ്. കന്നഡയിൽ പാടാൻ ആരാധകർ തന്നെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗായകന്റെ പ്രസ്താവനകൾ കന്നഡിഗ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ധർമരാജ് പരാതിയിൽ പറഞ്ഞു. കർണാടകയിലെ വിവിധ ഭാഷാ സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ സോന് ശ്രമിച്ചതയും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | SONU NIGAM
SUMMARY: Sonu Nigam Faces Police Complaint From Kannada Outfit For Inciting Linguistic Hatred

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *