പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

ശ്രീനഗർ: പാകിസ്ഥാൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ സർവീസ് നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്ഥാനിലേക്ക് അയക്കരുത് എന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചതോടെ ഈ വിവരം പുറത്തിറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവൃത്തി ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രാജ്യത്തെ പ്രധാന ആഭ്യന്തര സുരക്ഷാ സേനയായ സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലാണ് അദ്ദേഹത്തെ അവസാനമായി നിയമിച്ചത്. അന്വേഷണം ആവശ്യമില്ലാത്ത നിയമങ്ങൾ പ്രകാരമാണ് അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. മുനീറിന്റെ പ്രവൃത്തി സേവന പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി- സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) എം ദിനകരൻ പറഞ്ഞു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് പാക് പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെനാൽ ഖാനുമായുള്ള അഹമ്മദിന്റെ വിവാഹം വിവരം വെളിച്ചത്തുവന്നത്.

TAGS: NATIONAL | PAKISTAN
SUMMARY: Crpf dismisses jawan for hiding marriage with pakistani

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *