അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ  അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി

അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി

രാജസ്ഥാൻ: അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്നാണ് സൂചന. പാക് അതിർത്തിരക്ഷാ സേനാം​ഗമാണ് പിടിയിലായത്. ഇന്ത്യൻ ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്.

അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് എട്ട് ദിവസത്തിലേറെയായി നിരവധി റൗണ്ട് ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല. ജവാനെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

TAGS: NATIONAL | PAKISTAN
SUMMARY: Pakistani Trooper Detained In Rajasthan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *