സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എംസി റോഡിൽ എറണാകുളം-കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിൽ ക്ഷേത്ര കൊടിമരസമർപ്പണത്തിൽ പങ്കെടുത്തശേഷം മന്ത്രി തൃശ്ശൂർ കളക്ടറേറ്റിലെ ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കേരളസർക്കാരിന്റെ വാഹനത്തിൽ പോകുകയായിരുന്നു അദ്ദേഹം.

അപകടത്തെത്തുടർന്ന് 20 മിനിറ്റോളം വഴിയിൽ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പോലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിച്ചു. കൊച്ചിയിൽ നിന്നു മറ്റൊരു വാഹനം എത്തിച്ച് അദ്ദേഹം യാത്ര തുടർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
<BR>
TAGS : ACCIDENT | SURESH GOPI | KOTTAYAM NEWS
SUMMARY : Suresh Gopi’s car met with an accident.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *