തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതിന് പിന്നാലെ ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന തിരുമല സ്വദേശി സുനി (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക് ഉണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുനി നിർമാണ തൊഴിലാളിയാണെന്നാണ് വിവരം.

ശ്രീകാര്യം സ്വദേശി അയാൻ (19) ആണ് കാർ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റാണ് സുനി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ‌ കോളജ് മോർച്ചറിയിൽ.
<BR>
TAGS : ACCIDENT |  BURN TO DEATH | THIRUVANATHAPURAM
SUMMARY : Car driven by 19-year-old hits auto and bike in Thiruvananthapuram, catches fire; one person dies

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *