നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

കോട്ടയം: നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികില്‍’ എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്. വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

‘ഒരു മെക്സിക്കൻ അപാരത’യിലെ ജോബി എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ശ്രദ്ധേയനായത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോർജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായ ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് ചിത്രം ‘ജിഗർതണ്ടാ ഡബിള്‍ എക്സ്’ എന്ന ചിത്രത്തിലും വിഷ്ണു ശ്രദ്ധേയവേഷം ചെയ്തിരുന്നു. വില്ലൻ, വിമാനം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

TAGS : ENTERTAINMENT
SUMMARY : Actor Vishnu Govindan gets married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *