കാസറഗോഡ് പൂട്ടിയിട്ട വീട്ടില്‍ നിന്നും 22 പവൻ കവര്‍ന്നു

കാസറഗോഡ് പൂട്ടിയിട്ട വീട്ടില്‍ നിന്നും 22 പവൻ കവര്‍ന്നു

കാസറഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വൻ കവർച്ച. ബീച്ച്‌ റോഡിലെ നവീൻ മൊന്തേരയുടെ വീട്ടില്‍ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി.

ഏപ്രില്‍ 21 ന് വിദേശത്തേക്ക് പോയ നവീനും കുടുംബവും ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. മഞ്ചേശ്വരം – കുമ്പള ഭാഗത്ത് മുമ്പും തുടർച്ചയായ മോഷണങ്ങള്‍ പതിവായിരുന്നു. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും മോഷണങ്ങള്‍ നടക്കുന്നത്.

TAGS : ROBBERY
SUMMARY : 22 pawn gold stolen from locked house in Kasaragod

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *