മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആല്‍ബിൻ ജോസഫി (21)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലാറ്റിലെ അമ്പലകടവില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്.

ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്തായിരുന്നു സംഭവം. പെരുവന്താനം തെക്കേമല പന്തപ്ലാക്കല്‍ ജോസഫ് ജോണിന്റെ മകൻ ആല്‍ബിൻ ജോസഫ് , അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കല്‍ ജോമോൻ ജോസഫിന്റെ മകൻ അമല്‍ കെ.ജോമോൻ (18) എന്നിവരെയാണ് കാണാതായത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.

ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസില്‍ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥിക‍ളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവർത്തകരും തിരച്ചില്‍ ആരംഭിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : Body of one of the students who went missing after being swept away in Meenachil River found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *