സുഹാസ് ഷെട്ടി വധം; എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി

സുഹാസ് ഷെട്ടി വധം; എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബജ്‌റംഗ് ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിൽ പോലീസ് കേസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നത്. ഇക്കാരണത്താൽ തന്നെ എൻഐഎക്ക് കേസ് വിട്ടുനൽകേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ഈ ഘട്ടത്തിൽ അന്വേഷണം എൻഐഎക്ക് കൈമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ബജ്‌റംഗ് ദൾ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൽ സഫ്‌വാൻ, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മിൽ, ഖലന്ദർ ഷാഫി, ആദിൽ മെഹ്‌റൂസ്, മുഹമ്മദ് റിസ്‌വാൻ, രഞ്ജിത്, നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്. 2022-ലെ സുറത്കൽ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയായ സുഹാസ് ഷെട്ടി കഴിഞ്ഞവർഷമാണ് ജാമ്യത്തിലിറങ്ങിയത്.

TAGS: KARNATAKA | NIA
SUMMARY: No need of Nia probe into Suhas Shetty murder case, says home min

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *