ദുർമന്ത്രവാദം നടത്തിയെന്ന് ആരോപണം; സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ദുർമന്ത്രവാദം നടത്തിയെന്ന് ആരോപണം; സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് പാക് സ്വദേശിനി സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ​ഗുജറാത്ത് സ്വദേശിയായ തേജസ് ഝാനി എന്നയാളാണ് അറസ്റ്റിലായത്. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് ഞെരിക്കാൻ ഇയാൾ ശ്രമിച്ചത്.

സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ചാണ് തേജസ് ഇവരുടെ വീട്ടിൽ കയറിയത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിൻ മാർഗമാണ് ന്യൂഡല്‍ഹിയിലെത്തിയത്. അവിടെനിന്നു ബസില്‍ സീമ താമസിക്കുന്നിടത്തേയ്‌ക്കെത്തുകയായിരുന്നു സീമയുടെ വീട്ടിലെത്തിയ ശേഷം പ്രതി തുടർച്ചയായി വാതിലിൽ ചവിട്ടി. ബഹളം കേട്ട് സീമ വാതിൽ തുറന്നതോടെ കടന്നുപിടിച്ച പ്രതി ഇവരെ കഴുത്ത് ഞെരിക്കുകയായിരുന്നു.

തുടർന്ന് ബഹളം കേട്ടെത്തിയ സീമയുടെ വീട്ടുകാരും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരെ സീമയും സച്ചിനും ചേർന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പ്രതിയുടെ വീട്ടുകാരെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

2023ല്‍, പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതാണ് സീമ ഹൈദര്‍. നോയിഡ സ്വദേശിയായ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുമ്പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

TAGS: NATIONAL | ARREST
SUMMARY: Man arrested for trying to kill pak women Seema Hyder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *