നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഉപയോ​ഗിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ എക്‌സാം സെന്റർ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പത്തനംതിട്ട പോലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് വിദ്യാർഥി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മാതാവ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നല്‍കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് അക്ഷയ സെന്റര്‍ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാള്‍ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്തനംതിട്ട പോലീസ് നെയ്യാറ്റിന്‍കര പോലീസിന് കൈമാറിയിട്ടുണ്ട്.

TAGS: KERALA | NEET EXAM
SUMMARY: Neet exam fake hall ticket police will take statement of akshaya center employee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *