സുഹാസ് ഷെട്ടി വധം; സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി കമന്റിട്ട യുവാവ് അറസ്റ്റിൽ

സുഹാസ് ഷെട്ടി വധം; സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി കമന്റിട്ട യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ കമന്റിട്ട യുവാവ് അറസ്റ്റിൽ. സൂറത്ത്കൽ സ്വദേശിയ സച്ചിൻ (25) ആണ് അറസ്റ്റിലായത്. ന്യൂസ് 18 ചാനലിന്റെ യൂട്യൂബ് ലൈവിലായിരുന്നു സച്ചിൻ പ്രകോപനപരമായ കമന്റ് ചെയ്തത്. മിസ്റ്റർ സൈലന്റ് എൽവിആർ എന്ന ഐഡിയിൽ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്.

രണ്ട് ദിവസങ്ങൾക്ക് ശേഷം മംഗളൂരുവിൽ ഒരു മൃതദേഹം കൂടി വീഴുമെന്നത് സത്യമാണെന്നും സൂറത്ത്കലിലെ കൊടിക്കേരിയിലെ ജനങ്ങൾ തീർച്ചയായും പ്രതികാരം വിട്ടുകളയില്ലെന്നും സച്ചിൻ കമന്റിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതേതുടർന്ന് ബാർക്കെ പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് കൂടുതൽ അന്വേഷണത്തിനായി മംഗളൂരു സിറ്റി സിഇഎൻ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്.

TAGS: KARNATAKA | ARREST
SUMMARY: Youth arrested for posting negative comment at Social media regarding suhas shetty murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *